കോട്ടയം : ക്ഷേത്രഭൂമി പാട്ടത്തിന് നൽകാനും, സ്വർണവും ഓട്ട് പാത്രങ്ങളും വിറ്റഴിക്കാനുമുള്ള ദേവസ്വം ബോർഡ് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 11 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും, ദേവസ്വം അസി :കമ്മിഷണർ ഓഫീസിനു മുൻപിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഭക്തജനധർണ നടത്തും. ലോക്ഡൗൺ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാണ് സമരം.