വൈക്കം : ജനദാതൾ വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധ ധർണ നടത്തി. മുനിസിപ്പൽ ഓഫീസ് പടിക്കൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി ഇ.പി.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. വൈക്കം സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ ധർണ നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.സുനിൽകുമാർ, മുരളീധരൻ, ലിജോ വർഗ്ഗീസ്, രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.