വൈക്കം : ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ വൈക്കം കെ.എസ്.ഇ.ബി സെക്ഷനെ യുദ്ധകാലാടിസ്ഥാനത്തിൽ പുന: സ്ഥാപിച്ച മുഴുവൻ ജീവനക്കാരെയും , ഫയർഫോഴ്സ് സേനാംഗങ്ങളെയും ഐ.എൻ.ടി.യു.സി വൈക്കം ഡിവിഷൻ കമ്മറ്റി അനുമോദിച്ചു. ഡിവിഷൻ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അജേഷ്കുമാർ, അനിൽകുമാർ വൈക്കം, മുരളി പെരുവ എന്നിവർ പ്രസംഗിച്ചു.