വൈക്കം : മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങൾ ഉടമസ്ഥർ സ്വന്തം ചെലവിൽ മുറിച്ചുമാറ്റുകയോ സംരക്ഷിച്ചു നിറുത്തുകയോ ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മുറിച്ചുമാറ്റാതെ മരങ്ങൾ വീണ് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഉടമസ്ഥർ ഉത്തരവാദിയായിരിക്കും.