തമ്പലക്കാട് : ഇല്ലത്തപ്പൻകാവിൽ 41 ദിവസം നീണ്ടുനിൽക്കുന്ന ഭാഗവത മഹായജ്ഞം ഫേസ് ബുക്ക് പേജിലൂടെ. കൊവിഡ് പശ്ചാത്തലത്തിൽ ഭക്തർക്ക് ക്ഷേത്രത്തിൽ എത്താൻ സാധിക്കാത്തതിനാലാണ് ഫേസ് ബുക്ക് പേജിലൂടെ യജ്ഞം സംഘടിപ്പിക്കാൻ ക്ഷേത്രഭാരവാഹികൾ തീരുമാനിച്ചത്.
ഭാഗവതാചാര്യൻമാരുടെ പ്രഭാഷണങ്ങളും യജ്ഞത്തിന്റെ ഭാഗമായി ഉണ്ടാകും. 31 ന് വൈകിട്ട് 5 ന് യജ്ഞം ആരംഭിക്കും. കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രം മുഖ്യപുരോഹിതൻ ശ്രീധര അഡിഗ ഉദ്ഘാടനം നിർവഹിക്കും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി യജ്ഞപാരായണത്തിന് തുടക്കം കുറിക്കും. മാഹാത്മ്യ പ്രഭാഷണം വെൺമണി കൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. ഇല്ലത്തപ്പൻകാവ് ജനാർദ്ദനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് യജ്ഞം. യജ്ഞദിവസങ്ങളിൽ രാവിലെ 8 ന് പാരായണം, 11 പ്രഭാഷണം. വൈകിട്ട് 4ന് പാരായണം, വൈകിട്ട് 7ന് പ്രഭാഷണം.