ചങ്ങനാശേരി : പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലായതായി കിടക്കുന്ന ഇത്തിത്താനം പ്രദേശത്തെ റോഡുകളെ മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതിൽ ഇത്തിത്താനം വികസനസമിതിയോഗം പ്രതിഷേധിച്ചു. 2018, 2019 പ്രളയത്തിൽ നശിച്ചതും, റീബിൾഡ് കേരളയിൽ ഉൾപ്പെടാത്തതുമായ റോഡുകളുടെ പുനരുദ്ധാരണത്തിനായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി 388.43 കോടി രൂപ അനുവദിച്ചത്. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 6 റോഡുകൾക്കായി 67 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇത്തിത്താനം പ്രദേശത്ത് നിന്നും പൊൻപുഴ-കല്യാണിമുക്ക് റോഡ് മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചു.
കോലം മാറില്ല ഈ റോഡുകളുടെ
ചാലച്ചിറ-ഇളങ്കാവ് റോഡ്
കണ്ണന്ത്രപ്പടി-മലകുന്നം റോഡ്
പൊൻപുഴ-കേളൻകവല വെട്ടിത്താത്തവഴി
ചിറവംമുട്ടം-മലകുന്നം റോഡ്
പൊൻപുഴപൊക്കം-കുമരംകുളം റോഡ്
ചാമക്കുളം-വില്ലേജ് റോഡ്
പുലയൻകല്ലുങ്കൽ ജംഗ്ഷൻ-നാലുസെന്റ് കോളനി
കുറിച്ചിയിലുമുണ്ട്
ഔട്ട്‌പോസ്റ്റ്-ശങ്കരപുരം റോഡ്
മോസ്‌കോ-ചെറുവേലിപ്പടി റോഡ്
''
ജനവാസകേന്ദ്രങ്ങളിലേക്കുള്ള പ്രധാന റോഡുകളെ മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്താത്ത കുറിച്ചി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രത്യക്ഷസമരം സംഘടിപ്പിക്കും
ഇത്തിത്താനം വികസനസമിതിയോഗം