ചങ്ങനാശേരി : പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആർ. എസ്.പിയുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളുടെ മുൻപിൽ പ്രതീകാത്മക നില്പ് സമരം നടത്തി. ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സമരം മണ്ഡലം സെക്രട്ടറി എം.ആർ.മഹേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ബെന്നി മണ്ണാക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. വി എം ഷാജി, വിജേഷ് വിജയൻ, ഷിഹാബ്, ഉല്ലാസ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.