condainmntzone

ചങ്ങനാശേരി : പായിപ്പാട് പഞ്ചായത്തിലെ ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരുടെ കൊവിഡ് പരിശോധന പോസിറ്റീവായതിനെതുടർന്ന് പ്രദേശം കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. 14 ദിവസം മുൻപ് ദുബായിൽ നിന്നെത്തിയ നാലുപേർ വീട്ടിൽ ഹോംക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇതിൽ ഒരാളുടെ പരിശോധന ഫലം തിങ്കളാഴ്ച പോസിറ്റീവായതിനെ തുടർന്ന് കോട്ടയം മോഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
വീട്ടിലുള്ള ബാക്കിയുള്ളവർ നിരീക്ഷണത്തിൽ കഴിയുകയാണ്. എന്നാൽ ഇതിൽ മറ്റ് രണ്ടുപേർക്കും ഇന്നലെ ഉച്ചയോടെ കൊവിഡ് സ്ഥിരീകരിച്ചു.