കോട്ടയം : എ.ബി.വി.പി യും സ്റ്റുഡന്റ്സ് ഫോർ സേവയും സംയുക്തമായി സംഘടിപ്പിച്ച ട്രിപ്പിൾ 'എം' ചലഞ്ചിന്റെ ഭാഗമായി ജില്ലയിലെ ഒൻപത് നഗരങ്ങളിലെയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാസ്ക് വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യവും ഒരുക്കിയെന്ന് എ.ബി.വി.പി ജില്ലാ പ്രസിഡന്റ് സി.സന്ദീപ് അറിയിച്ചു.