
കോട്ടയം : നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് ധർണ നടത്തി. ജില്ലാ പ്രസിഡന്റ് മോഹൻദാസ് ഉണ്ണിമഠം അദ്ധ്യക്ഷത വഹിച്ചു. കെ.എ.മുഹമ്മദ് ബഷീർ, ജിജോ അപ്പുക്കുട്ടൻ, പി.ജി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ പാറമടകൾക്ക് ജിയോളജിസ്റ്റിന്റെ അനുമുതിയില്ലാത്തതിനാൽ മറ്റ് ജില്ലകളിൽ നിന്നാണ് നിർമാണ വസ്തുക്കൾ എത്തിക്കുന്നത്. ഇതുമൂലം ആയിരക്കണക്കിന് തൊഴിലാളികൾ പട്ടിണിയിലാണ്. ക്വാറികൾ പ്രവർത്തിക്കാൻ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിസഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.