പാലാ : കൊവിഡ് പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനറൽ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഒരുമാസ കാലയളവിൽ താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജെ.പി.എച്ച്.എൻ 4 (യോഗ്യത എ.എൻ.എം സർട്ടിഫിക്കറ്റും, കേരള നഴ്‌സ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്‌ട്രേഷൻ, 2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം മുൻഗണന). വയസ് 31.05.2020ൽ 40 വയസുവരെ. ജെഎച്ച്‌ഐ 2 (യോഗ്യത പ്ലസ്ടു, ഡിഎച്ച്‌ഐ കോഴ്‌സ്, കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, 2 വർഷത്തെ പ്രവൃത്തിപരിചയം,വയസ് 31.05.2020ൽ 40 വരെ). അപേക്ഷകൾ, വിദ്യാഭ്യാസ യോഗ്യത, വയസ് തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സ്‌കാൻ ചെയ്ത് suptpala@gmail.com എന്ന മെയിലിലേക്ക് 28 ന് ഉച്ചയ്ക്ക് 2 ന് മുൻപായി അയക്കണം. ഫോൺ 04822 215154