പാലാ : ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യകലാപീഠം രക്ഷാധികാരിയും വൈക്കം ക്ഷേത്രകലാപീഠം അദ്ധ്യാപകനുമായിരുന്ന ബേബി എം.മാരാരുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു. ഇതോടനുബന്നിച്ച് പുഷ്പാർച്ചന,അനുസ്മരണം എന്നിവ നടന്നു. ശ്രീകൃഷ്ണ വാദ്യകലാപീഠത്തിൽ നടന്ന ചടങ്ങിൽ കലാപീഠം പ്രസിഡന്റ് സുനിൽ, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.