ചങ്ങനാശേരി: പായിപ്പാട് നിന്ന് 464 അന്യസംസ്ഥാന തൊഴിലാളികൾ ഇന്നലെ പശ്ചിമ ബംഗാളിലേയ്ക്ക് മടങ്ങി. ഉച്ചക്കഴിഞ്ഞ് മൂന്നേകാലോടെ 14 ബസുകളിലായി കോട്ടയത്ത് എത്തിയ ഇവർ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം 6.30യ്ക്ക് ട്രെയിനിൽ കയറി. 29ന് ശേഷിക്കുന്ന തൊഴിലാളികളെ യാത്രയാക്കും.