വൈക്കം : കിഫ്ബിയുടെ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ് (എൽ.എ) വൈക്കത്ത് അനുവദിച്ചതായി സി.കെ.ആശ എം.എൽ.എ അറിയിച്ചു. മറവൻതുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം വില്ലേജ് ഓഫീസിനു സമീപത്തെ ക്വാർട്ടേഴ്‌സ് കെട്ടിടത്തിലായിരിക്കും ഓഫീസ് പ്രവർത്തനം ആരംഭിക്കുക. കുറുപ്പുന്തറ, പൊൻകുന്നം, ചങ്ങനാശേരി എന്നിവിടങ്ങളിലെ സ്‌പെഷ്യൽ തഹസിൽദാർ (എൽ.എ) ഓഫീസുകൾ നിറുത്തലാക്കി ഇവിടങ്ങളിലേ ജീവനക്കാരെ കിഫ്ബിയിലേക്ക് പുനർവിന്യസിക്കാനും തീരമാനമായിട്ടുണ്ട്. ഒരു സ്‌പെഷ്യൽ തഹസിൽദാർ, നാല് ഹെഡ് ക്ലർക്ക്, രണ്ട് ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ ഏഴു ജീവനക്കാർ ആയിരിക്കും പുതിയ ഓഫീസിൽ ഉണ്ടായിരിക്കുക. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അടുത്ത ദിവസം തന്നെ കിഫ്ബി ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.