കോട്ടയം: കര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ 14 ജില്ലാ കളക്‌ട്രേറ്റ് പടിക്കലും ഇന്ന് ധര്‍ണ നടത്തും. കോട്ടയത്ത് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് തോമസ് ചാഴികാടന്‍ എം.പിയും, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എയും, ആലപ്പുഴയില്‍ ഡോ.എന്‍ ജയരാജ് എം.എല്‍.എയും മറ്റ് ജില്ലകളില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളും ഉദ്ഘാടനം ചെയ്യും.