ചെറുവള്ളി : പഴയിടം കോസ് വേയിൽ മുന്നറിയിപ്പില്ലാതെ ഗതാഗതം തടഞ്ഞ് ടാറിംഗ് നടത്തിയത് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും വലച്ചു. മണിമല നിന്ന് വാഹനങ്ങൾ കൈലാത്തുകവല വഴി തിരിച്ചുവിട്ടത് പഴയിടം മുതൽ പൊൻകുന്നം വരെയുള്ള യാത്രക്കാരെയാണ് ബുദ്ധിമുട്ടിച്ചത്. ടാറിംഗ് ഒരു വശത്തുകൂടി മാത്രം നടത്തി ഭാഗികമായി ഗതാഗതം അനുവദിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. സ്വകാര്യബസുകൾ വഴിതിരിഞ്ഞ് പോയതോടെ കാത്തുനിന്ന് വലഞ്ഞവർ ഓട്ടോറിക്ഷകളെ ആശ്രയിച്ചു.