കോട്ടയം: ബസ് സർവീസ് നേരത്തെ അവസാനിപ്പിക്കുന്നത് കുമരകം, തിരുവാർപ്പ് മേഖലയിലെ ജനങ്ങളെ വലയ്ക്കുന്നു. രാത്രി ഏഴുവരെ സർവീസ് നടത്താമെങ്കിലും മിക്ക സ്വകാര്യ ബസുകളും ആറരയോടെ സർവീസ് അവസാനിപ്പിക്കുന്നതായാണ് പരാതി. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും മറ്റും രാത്രി ഏഴുവരെ പ്രവൃത്തിക്കുന്നതിനാൽ ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി വീട്ടിൽ പോകാൻ ബസില്ലാത്ത സ്ഥിതിയാണ്. പത്തു രൂപയുടെ ബസ് കൂലിക്കു പകരം 150 രൂപ വരെ നൽകി ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഏഴുമണിയോടെ ഓട്ടോ സർവീസും നിലയ്ക്കുന്നതിനാൽ കടയിൽ നിന്ന് ഇറങ്ങാൻ വൈകുന്ന സ്ത്രികൾക്ക് സ്വന്തമായി ഇരു ചക്രവാഹനമില്ലെങ്കിൽ പെരുവഴിയിലാകും.