പൊൻകുന്നം:കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് 36.26 ലക്ഷം രൂപ അനുവദിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. വാഴൂർ ഗ്രാമപഞ്ചായത്തിലെ ശാസ്താംകാവ് കടവുംകുന്ന്, വേങ്ങക്കൽപടി കുമ്പുക്കൽപടി റോഡ് എന്നിവയ്ക്കായി 21.72 ലക്ഷം, കങ്ങഴ പഞ്ചായത്തിലെ ഉദയപുരം പയ്യംപള്ളി റോഡിന് 10.54 ലക്ഷം ചിറക്കടവ് പഞ്ചായത്തിലെ ഭജനമഠം തെക്കേത്തുകവല റോഡ് 2 ലക്ഷം, ഇടാട്ടുപടി ഐക്കരപ്പടി 2 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ തന്നെ ആരംഭിക്കുമെന്ന് എം .എൽ. എ അറിയിച്ചു.