കോട്ടയം : വ്യാപാരി ക്ഷേമനിധി പെൻഷൻ 1000 രൂപയിൽ നിന്ന് 1300 രൂപയായി വർദ്ധിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.കെ.തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ, ട്രഷറർ ഇ.സി.ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.