ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിലെ പായിപ്പാട് ഗ്രാമപഞ്ചായത്ത് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഓഫീസിൽ നിന്നും നല്കുന്ന സേവനങ്ങൾ താല്കാലികമായി നിറുത്തി. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 11 മുതൽ ഉച്ചക്കഴിഞ്ഞ് മൂന്ന് വരെ മാത്രം പ്രവർത്തിക്കും.നാലുകോടിക്കും പായിപ്പാട് ജംഗ്ഷനും മധ്യേ ബസ് സ്റ്റോപ്പ് അനുവദിക്കില്ലെന്നും പായിപ്പാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ചങ്ങനാശേരി നഗരസഭ പരിധിയിലെ 21 -ാം വാർഡായ പെരുന്ന, ഒന്നാം വാർഡ് വാഴപ്പള്ളി എന്നിവിടങ്ങളും ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു.