അടിമാലി: തോക്കുപാറ അമ്പഴച്ചാൽ മാങ്ങാപ്പാറയിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു.മാങ്ങാപ്പാറ കാടായം വീട്ടിൽ ബേസിലാ(37)ണ് മരണമടഞ്ഞത്.ബുധനാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു മരണം സംഭവിച്ചത്.കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ .ബേസിൽ വൈദ്യുതാഘാതമേറ്റ് കിടന്നതിന് സമീപത്തെ വാഴ കരിഞ്ഞനിലയിൽ കാണപ്പെട്ടു. അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പിതാവ്: ഏലിയാസ്,മാതാവ്: ഏലിയാമ്മ.