അടിമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻസഭയുടെ നേതൃത്വത്തിൽ ആനച്ചാൽ,വെള്ളത്തൂവൽ,മാങ്കുളം തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.കാർഷിക കടങ്ങൾ എഴുതി തള്ളുക,കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പു വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് കിസാൻ സഭ മുന്നോട്ട് വയ്ക്കുന്നത്.കിസാൻസഭ ആനച്ചാൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആനച്ചാൽ പോസ്റ്റോഫീസിന് മുമ്പിൽ നടന്ന സമരംസിപിഐ സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസ് ഉദ്ഘാടനം ചെയ്തു.നേതാക്കളായ സാബു,സജി തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.മാങ്കുളം പോസ്റ്റോഫീസിന് മുമ്പിൽ നടന്ന പ്രതിഷേധം സിപിഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസ് ഉദ്ഘാടനം ചെയ്തു.സമരത്തിൽ ഉലഹന്നാൻഅവിര,വിദ്യാധരൻ നാലുമാവുങ്കൽ,ശ്രീജിത്ത് കെ സി, ഷിബു, ബേബി കൂട്ടുങ്കൽ,ജോർജ്ജ് ജോസഫ് ആമക്കാട്ട്, സണ്ണി പ്ലാച്ചിക്കൽ, കൊച്ച് വിരിപാറ തുടങ്ങിയവർ പങ്കെടുത്തു.വെള്ളത്തൂവലിൽ നടന്ന പ്രതിഷേധ സമരം കിസാൻസഭ ജില്ലാകമ്മറ്റിയംഗം കെ ബി ജോൺസൻ ഉദ്ഘാടനം ചെയ്തു.നേതാക്കളായ പി വി വർഗ്ഗീസ് പടയാട്ടി, രാജു വർഗ്ഗീസ്, ബിജു പുത്തൻപുരക്കൽ, കെ നാരായണൻ, സി കെ തമ്പി തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.