പാലാ: പാലായിൽ നിന്നും ഇടനാട്, വലവൂർ ,കുടക്കച്ചിറ ,ഉഴവൂർ മേഖലകളിലെ വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ ഇനി നടന്നു തളരേണ്ട. സമയം ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി ഇന്നു മുതൽ സർവീസ് ആരംഭിക്കും. ഓഫീസ് സമയങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും സർവീസ്.
കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും പാലാ ഉഴവൂർ റൂട്ടിൽ സർവീസ് നടത്താത്തത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
സ്വകാര്യ വാഹനങ്ങൾ ഇല്ലാത്തവർ നടന്നാണ് വിവിധ സ്ഥാപനങ്ങളിൽ ജോലിക്കെത്തിയിരുന്നത്.യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കിയ അധികൃതരെ ചെയർമാൻ ജയ്‌സൺ മാന്തോട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പാസഞ്ചേഴ്‌സ് അസോസിയേഷൻ അഭിനന്ദിച്ചു.
സമയക്രമം
പാലാ-ഉഴവൂർ
7.15, 9.00, 2.00, .4.15
ഉഴവൂർ-പാലാ
8.00, 10.00, 2.55,5.00