കോട്ടയം: സാമൂഹ്യ വനവത്ക്കരണ വിഭാഗവുമായി സഹകരിച്ച് ക്ഷീരവികസന വകുപ്പ് നടത്തുന്ന ഫല വൃക്ഷത്തൈ വിതരണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദ്യ വിതരണം നിർവഹിച്ചു. അരീപ്പറമ്പ് ക്ഷീരസംഘം ഭാരവാഹി വി.സി. സ്‌കറിയ തൈകൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷീരദിനമായ ജൂൺ 1 ന് ജില്ലയിലെ മുഴുവൻ ക്ഷീര സംഘങ്ങളിലും നടുന്നതിന് പ്ലാവ്, മാവ്, പേര, റമ്പുട്ടാൻ ,പുളി, ഈട്ടി തുടങ്ങിയവയുടെ തൈകളാണ് വിതരണം ചെയ്യുന്നത്.