തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ കരനെൽ കൃഷി
ചങ്ങനാശേരി: തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിന് ഇനി ഹരിതഭംഗി. ജീവനക്കാരുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് കരനെൽ കൃഷിക്ക് തുടക്കമായി. കൊയ്‌തെടുക്കുന്ന നെല്ല് നിറപുത്തരിക്ക് ഉപയോഗിക്കും. ക്ഷേത്രഭൂമിയിൽ കൃഷി ചെയ്യണമെന്ന് നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിട്ടിരുന്നു. ക്ഷേത്രം മേൽശാന്തി പുതുമന മനു നമ്പൂതിരിയുടെ നേതൃത്വത്തിൽ ജീവനക്കാരായ ബിനു കുളത്തുർ, രാജേഷ്, ജയകുമാർ, വിജയകുമാർ,കണ്ണൻ തുടങ്ങിയവരാണ് നെൽകൃഷിയ്ക്ക് നേതൃത്വം നല്കുന്നത്. ക്ഷേത്ര മതിൽ കെട്ടിനകത്തു സ്ഥലം ഏറെയുള്ളത് കൃഷിയ്ക്ക് സഹായകമായെന്ന് ഇവർ പറഞ്ഞു. മാസങ്ങൾക്കു മുൻപ് ഇവിടെ നക്ഷത്ര വനവും നട്ടു പിടിപ്പിച്ചിരുന്നു. നിറപുത്തരിക്ക് പടിഞ്ഞാറു നിന്ന് കറ്റകൊണ്ടു വന്നു പൂജിച്ചാണ് ഭക്തർക്ക് നെൽ കതിർ പ്രസാദമായി നൽകിയിരുന്നത്. കഴിഞ്ഞ തവണ വെള്ളപൊക്കം മൂലം കറ്റ കിട്ടാൻ പ്രയാസം നേരിട്ടിരുന്നു.