കോട്ടയം : തുടർച്ചയായ ദിവസങ്ങളിൽ കൊവിഡ് റിപ്പോർട്ട് ചെയ്തെങ്കിലും ഇന്നലെ ജില്ലയ്ക്ക് ആശ്വാസദിനം. രോഗം ബാധിച്ച് ചികിത്സയിലുള്ള 16പേരുടേയും നില ഗുരുതരമല്ല. ഇന്നലെ ഫലം വന്ന 110 സാമ്പിളുകളും നെഗറ്റീവാണ്.

ഇന്നലെ ഒരാളെപ്പോലും ആശുപത്രി നിരീക്ഷണത്തിലാക്കിയില്ല. വിദേശത്ത് നിന്ന് എത്തിയ 57 പേരെയും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 299 പേരെയും ഇന്നലെ നിരീക്ഷണത്തിലാക്കി. ആകെ 5779പേരാണ് നിരീക്ഷണത്തിലുള്ളത്.