കോട്ടയം : ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ തിരുനക്കര ദേവസ്വം അസി.കമ്മിഷണർ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ജി.രാമൻ നായർ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, താലൂക്ക് പ്രസിഡന്റ് എസ്. ശങ്കർ, വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ, താലൂക്ക് സെക്രട്ടറി കെ.പി.ജയമോൻ, സുമേഷ് കിളിരൂർ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വൈക്കത്ത് ഡെപ്യൂട്ടി ദേവസ്വം ഓഫീസിന് മുന്നിൽ കെ.പി.എം.എസ്.മുൻ സംസ്ഥാന അദ്ധ്യക്ഷൻ എൻ.കെ. നീലകണ്ഠൻ, മുണ്ടക്കയത്ത് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ, എരുമേലിയിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.ടി.ഹരിലാൽ, പാലാ ളാലം ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസിനു മുന്നിൽ മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ, ചങ്ങനാശേരിയിൽ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി.ഡി.ബാലകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു. പരിപാടികൾക്കു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, മഹിളാ ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ബിന്ദു മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.