കോട്ടയം : കാർഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് - എം (ജോസ് വിഭാഗം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ നടത്തി. ഉന്നതാധികാര സമിതി അംഗം ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സ്റ്റീഫൻ ജോർജ് എകസ്.എം.എൽ.എ, പ്രിൻസ് ലൂക്കോസ്, ജോസഫ് ചാമക്കാല എന്നിവർ പങ്കെടുത്തു.