കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ചേരമർ സംഘം സംസ്ഥാന കമ്മറ്റി സംഭാവന നൽകി. സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ആർ. സദാനന്ദൻ മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഷേർലി ഷിബു ,ജില്ലാ സെക്രട്ടറി ഇ.കെ. വിജയകുമാർ എന്നിവർ ചേർന്നു കലക്ടർ പി.കെ. സുധീർബാബുവിന് തുക കൈമാറി.