ചങ്ങനാശേരി: വിദേശരാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കാർഷിക മേഖലയിൽ ചുവടുറപ്പിക്കാൻ ബാങ്ക് ലോൺ സൗകര്യമേർപ്പെടുത്തണമെന്ന് ചങ്ങനാശേരി അതിരൂപതയുടെ ഖത്തർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്‌തൊലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിക്കളം, ചങ്ങനാശേരി അതിരൂപതയുടെ ഖത്തർ മേഖലയുടെ പ്രതിനിധികൾ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ വിവിധ ജോലി മേഖലകളെപ്പറ്റിയും തൊഴിൽ സംരംഭങ്ങളെപ്പറ്റിയും സർക്കാർ, സർക്കാരിതര ലോൺ സൗകര്യങ്ങളെപ്പറ്റിയും ചർച്ച ചെയ്തു. ജോർജ് ജോസഫ് കളപ്പുറത്താറ്റിൽ, റ്റിജു തോമസ് കൂട്ടുങ്കൽ, ജിറ്റോ ജയിംസ് കാരിക്കുഴി പ്രവാസി അപ്പസ്‌തൊലേറ്റ് അംഗങ്ങളായ തങ്കച്ചൻ പൊൻമാങ്കൽ, സിബി വാണിയപുരയ്ക്കൽ, ജേക്കബ് കുഞ്ചെറിയ കൊണ്ടാടിയിൽ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.