അടിമാലി: കല്ലാർകുട്ടി കമ്പളികണ്ടം റോഡിൽ താഴത്തെ കമ്പളികണ്ടത്തിന് സമീപം ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു.ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്.കമ്പളികണ്ടത്തു നിന്നും വരികയായിരുന്ന ലോറി പാതയോരത്തേക്ക് തെന്നി നീങ്ങി വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു.ലോറി താഴേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.വാഹനത്തിൽ രണ്ട് പേരുണ്ടായിരുന്നു.വൈദ്യുതി പോസ്റ്റൊടിഞ്ഞെങ്കിലും വൈദ്യുതിലൈൻ പൊട്ടി വീഴാത്തതും അപകടത്തിന്റെ ആഘാതം കുറച്ചു.