ചങ്ങനാശേരി : സാമൂഹിക അകലം പാലിച്ചും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചും ആരാധന നടത്താൻ അനുവാദം നൽകണമെന്ന് ചങ്ങനാശേരി അതിരൂപതാ പിതൃവേദി-മാതൃവേദി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പിതൃവേദി അതിരൂപതാ പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടർ ഫാ. ജോസ് മുകളേൽ, അസി. ഡയറക്ടർമാരായ ഫാ. ജോൺസൺ ചാലയ്ക്കൽ, ഫാ.ടിജോ പുത്തൻപറമ്പിൽ, മാതൃവേദി പ്രസിഡന്റ് ആൻസി ചേന്നോത്ത്, ഭാരവാഹികളായ ചെറിയാൻ നെല്ലുവേലി, സിസ്റ്റർ ജോബിൻ, റോയി വേലിക്കെട്ടിൽ, സോണിയാ ജോർജ്, ജോസഫ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.