ചങ്ങനാശേരി: ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ കാവാലം ഗ്രാമപഞ്ചായത്തിലെ 1,2,3 വാർഡുകളിൽ രോഗ പ്രതിരോധശേഷിക്കുള്ള ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു. ഡോ ബീനാ സുരേഷിൽ നിന്നും മരുന്നുകൾ ഏറ്റുവാങ്ങി ഒന്നാം വാർഡ് മെമ്പർ തിലകൻ ഉദ്ഘാടനം നിർവ്വഹിച്ചു. കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ മേശ് അദ്ധ്യക്ഷത വഹിച്ചു. ഡോ ബീനാ സുരേഷ് ക്ലാസ് നയിച്ചു. ആർ. സലിംകുമാർ, കോഡിനേറ്റർ പി.കെ രഘുദാസ്, വാർഡ് മെമ്പർ രേവമ്മ നടേശൻ, മുൻ മെമ്പർ എൻ.കെ രാജപ്പൻ എന്നിവർ സംസാരിച്ചു.