വൈക്കം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെയും എസ്.എൻ.ഡി.പി യോഗം 113 ാം ശാഖയുടെയും നേതൃത്വത്തിൽ 703 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും മാസ്‌കുകളും പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് വി. വി. വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, സെക്രട്ടറി എൻ. കെ. കുഞ്ഞുമണി, മധു പുത്തൻതറ, ബിജു വാഴേകാട്ട്, കെ.പി. ഉത്തമൻ, പ്രമീൽ കുമാർ, പി.പി. മനോജ് എന്നിവർ പങ്കെടുത്തു.