ബ്രഹ്മമംഗലം: ചെമ്പ് കൃഷിഭവനിൽ നിന്നും ജനകീയാസൂത്രണം, സുഭിക്ഷ കേരളം പദ്ധതി പ്രകാരം തെങ്ങ്, വാഴ, പച്ചക്കറി, ഫലവൃക്ഷ തൈകൾ എന്നീ കൃഷികൾകൾക്ക് സബ്‌സിഡി നിരക്കിൽ ആനുകൂല്യം ആവശ്യമുള്ള കർഷകർ ജൂൺ ആറിനു മുമ്പ് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. അപേക്ഷയ്‌ക്കൊപ്പം നടപ്പു വർഷത്തെ കരം അടച്ച രസീത്, പാട്ടചീട്ട്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികളും ഹാജരാക്കണമെന്ന് അറിയിപ്പിൽ പറയുന്നു.