കോട്ടയം : ഇന്നലെ പുന:രാരംഭിച്ച ഹയർസെക്കൻഡറി പരീക്ഷ ആദ്യദിനത്തിൽ ജില്ലയിൽ എഴുതിയത് 15851 വിദ്യാർത്ഥികൾ. എല്ലാ വിഭാഗങ്ങളിലുമായി 22584 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്ലസ്ടുവിൽ വിവിധ കോംബിനേഷനുകളിലായി ഇന്നലെ പരീക്ഷയെഴുതേണ്ടിയിരുന്ന 11432 പേരിൽ 11360 പേരും പ്ലസ് വണിൽ പരീക്ഷയെഴുതേണ്ടിയിരുന്ന 4532പേരിൽ 4491 പേരുമാണ് എഴുതിയത്. ഹാജരാകാതിരുന്ന വിദ്യാർത്ഥികളിൽ പലരും മാർച്ച് മാസത്തിൽ നടന്ന പരീക്ഷകളും എഴുതിയിരുന്നില്ലെന്ന് ഹയർ സെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയക്ടർ ബിനു കുമാരി പറഞ്ഞു. 131 കേന്ദ്രങ്ങളിലും കൊവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിച്ചായിരുന്നു പരീക്ഷ.