വൈക്കം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആശ്രമം സ്‌കൂൾ വൈക്കം ഡിവൈ.എസ്.പി ഓഫീസിലേക്ക് കുടിവെള്ളവും മാസ്‌കുകളും നൽകി. പ്രിൻസിപ്പൽ കെ.വി.പ്രദീപ് കുമാർ ഡിവൈ.എസ്.പി സി.ജി. സനിൽകുമാറിന് സാധനങ്ങൾ കൈമാറി. പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, പ്രഥമദ്ധ്യാപിക പി.ആർ.ബിജി, വൈ. ജ്യോതി, റെജി എസ്. നായർ, എസ്. ജയൻ എന്നിവർ പങ്കെടുത്തു.