ചങ്ങനാശേരി: ലോക്ക്ഡൗൺ അഗ്രി ചലഞ്ചിന്റെ ഭാഗമായി അടുക്കള തോട്ടത്തിനുള്ള പച്ചക്കറി തൈകളുടെ സൗജന്യവിതരണം നാളെ നടക്കും. രാവിലെ 10ന് വലിയകുളത്തുള്ള മണമയിൽ റോസമ്മ ജെയിംസിന്റെ ഭവനത്തിൽ സിനിമ - സീരിയൽ താരവും കർഷക അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ് വിതരണോദ്ഘാടനം നിർവഹിക്കും. കേരളാ കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം സാജൻ ഫ്രാൻസിസ്, വി.ജെ ലാലി തുടങ്ങിയവർ പങ്കെടുക്കും. പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാക്രമത്തിൽ തൈകൾ നല്കും. ഫോൺ: 9447271352.