ചങ്ങനാശേരി: കൊവിഡ് 19നെ പ്രതിരോധിക്കുന്നതിൽ മികച്ച സേവനം നടത്തുന്ന ആശാവർക്കർമാരെ ആരോഗ്യവകുപ്പിന്റെ കീഴിൽ ജീവനക്കാരായി അംഗീകരിക്കണമെന്ന് എസ്ടിയു ആശാവർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ.റെജീന മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ എം റഹ്മത്തുള്ള ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ് ഹലീൽ റഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ നസീമ മങ്ങാടൻ (വടനാട്), വൈസ് പ്രസിഡന്റുമാരായ പി ബിന്ദു (മലപ്പുഴം), എൻ രഹിയാനത്ത് (കോട്ടയം), സെക്രട്ടറി എം എ ഖദീജ (മലപ്പുറം), വിവിധ ജില്ലാ ഭാരവാഹികളായ ഷഹാന കല്ലടി (പാലക്കാട്), സുലേഖ (മലപ്പുറം),ജ്യോതി ഓമനക്കുട്ടൻ (കോട്ടയം) എന്നിവർ ഓൺലൈൻ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. ജൂൺ 30ന് മുമ്പ് മെമ്പർഷിപ്പ് പൂർത്തിയാക്കി പുതിയ ജില്ലാ കമ്മറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു.