ചങ്ങനാശേരി : പായിപ്പാട്ടെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് 350 പേർ ഇന്ന് ബംഗാളിലേയ്ക്ക് മടങ്ങും. ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള 10 ബസുകളിലായി തൊഴിലാളികളെ ഇന്ന് ഉച്ചക്കഴിഞ്ഞ് കോട്ടയത്ത് എത്തിക്കും. ഇന്നലെ താലൂക്കിലെ വിവിധ വില്ലേജുകളിൽ നിന്നായി 68 അന്യസംസ്ഥാന തൊഴിലാളികൾ ജാർഖണ്ഡിലേക്ക് മടങ്ങി.