jithin-bibin

അഞ്ച് ദിവസംയാത്രചെയ്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ബംഗാളിലെത്തിച്ചുമടങ്ങി

അടിമാലി : അവർ അഞ്ച് ദിനംകൊണ്ട് ആമ്പുലൻസിൽ സഞ്ചരിച്ചത് അയ്യായിരത്തിലേറെ കിലോമീറ്റർ, അതുംഈ ലോക്ക് ഡൗൺ കാലത്ത്. അടിമാലിയിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ബംഗാളിലെ വീട്ടിലെത്തത്തിച്ച് മടങ്ങാനാണ് ഈ യാത്ര.

ഹൃദയാഘായംമൂലം മരിച്ച അന്യസംസ്ഥാന തൊഴിലാളിയായ ശഹബാൻ മണ്ഡൽ എന്ന മുപ്പത്തിമൂന്ന് കാരന്റെ മൃതദേഹവുമായാണ് അടിമാലിയുടെ സ്വന്തം അൽഷിഫാ ആംബുലൻസിൽ ഡ്രൈവർമാർരായ ജിതിനും എബിനും ഓട്ടം പോയത്. 2450 കിലോമീറ്ററാണ് അടിമാലിയിൽ നിന്നും ബംഗാളിലെ മുർഷിദബാദ് വരെയുള്ള ദൂരം. കൊൽക്കത്തയിൽ നിന്നും 400 കിലോമീറ്ററിൽ അധികം ദൂരമുള്ള വീട്ടിൽ എത്തിച്ച് മടങ്ങിവന്നപ്പോൾ
ഇവർ സഞ്ചരിച്ചത് അയ്യായിരത്തിലധികം കിലോമീറ്ററാണ്...കേരളമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലൂടെയാത്ര ചെയ്തു.
.കഴിഞ്ഞ 22 ന് അടിമാലിയിൽ നിന്നും പുറപ്പെട്ട് ഇന്നലെ ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്. 14 ദിവസത്തെ കോറന്റൈനിനായി ഇരുവരും സ്വന്തം വീടുകളിലെത്തി.ഇത്രയധികം ദൂരം സഞ്ചരിക്കുവാൻ പല ഡ്രൈവർമാരും തയ്യാറാകാതിരുന്നതോടെ മരിച്ച് 5 ദിവസം വൈകിയാണ് അടിമാലിയിൽ നിന്നും മൃതദേഹവുമായി ആംബുലൻസ് പുറപ്പെട്ടത്.കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ദുഷ്‌കരമായ ജോലി വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ ഇരുവർക്കും സോഷ്യൽമീഡിയയിൽ ഉൾപ്പെടെ അഭിനന്ദനപ്രവാഹമാണ്.