കോട്ടയം : ജില്ലയിൽ നിന്ന് 610 അന്യസംസ്ഥാന തൊഴിലാളികൾ സ്വദേശമായ ജാർഖണ്ഡിലേക്ക് മടങ്ങി. വിവിധ കേന്ദ്രങ്ങളിൽ നിന്ന് 20 കെ.എസ്.ആർ.ടി.സി ബസുകളിലാണ് തൊഴിലാളികളെ കോട്ടയം റെയിൽവെ സ്റ്റേഷനിലെത്തിച്ചത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ആർ.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടർമാരായ മോൻസി അലക്‌സാണ്ടർ, ജിയോ ടി. മനോജ്, തഹസിൽദാർമാർ തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി. ഇതോടെ ജില്ലയിൽനിന്ന് ഇതുവരെ മടങ്ങിയ തൊഴിലാളികളുടെ എണ്ണം 4557 ആയി. പശ്ചിമ ബംഗാളിലെ ബെർഹാംപോർ കോർട്ട് റെയിൽവേ സ്റ്റേഷനിലേക്ക് ഇന്ന് വൈകിട്ട് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിൽ 1464 പേർ മടങ്ങും.
താലൂക്ക് തിരിച്ചുള്ള കണക്ക്
കോട്ടയം : 128
ചങ്ങനാശേരി : 68
വൈക്കം : 33
മീനച്ചിൽ : 182
കാഞ്ഞിരപ്പള്ളി : 199