പനമറ്റം: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പനമറ്റം മൂവൂർ പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ രുക്മിണിയമ്മ (63) മരിച്ചു. പാതാമ്പുഴ മന്നം എടാട്ട് കുടുംബാംഗമാണ്. ബുധനാഴ്ച വൈകിട്ട് പൈകയിൽ വച്ചായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ജയകൃഷ്ണൻ(ദുബായ്), ജയശ്രീ(ഫെഡറൽ ബാങ്ക്, കോട്ടയം). മരുമക്കൾ: ശരണ്യ (ഇൻഫോപാർക്ക്, തിരുവനന്തപുരം), ഗോപകുമാർ (എം.കെ.മോട്ടോഴ്‌സ്, ഏറ്റുമാനൂർ). സംസ്‌കാരം നടത്തി.