കോട്ടയം : കാരുണ്യ ബെനവലന്റ് ഫണ്ട് നിറുത്തലാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇന്ന് ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തും. രാവിലെ 10 ന് കേരളകോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അദ്ധ്യക്ഷത വഹിക്കും.