നെ​ടു​ങ്ക​ണ്ടം​:​ ​നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​യാ​യ​ ​യു​വാ​വി​നെ​ ​മാ​ന​സി​ക​ ​വി​ഭ്രാ​ന്തി​യെ​ത്തു​ട​ർ​ന്ന് ​മാ​ന​സി​ക​ ​ശു​ശ്രൂ​ഷാ​ ​കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് ​മാ​റ്റി.​ ​നെ​ടു​ങ്ക​ണ്ട​ത്ത് ​ഒ​രു​ ​മാ​സ​ത്തി​ല​ധി​ക​മാ​യി​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​യാ​യ​ ​സ​തീ​ഷ് ​എ​ന്ന​ ​യു​വാ​വി​നെ​യാ​ണ് ​പ​ട​മു​ഖം​ ​സ്‌​നേ​ഹാ​ശ്ര​മ​ത്തി​ലേ​യ്ക്ക് ​മാ​റ്റി​യ​ത്.​ ​ലോ​ക്ക്ഡൗ​ൺ​ ​കാ​ല​ത്ത് ​തേ​വാ​രം​മെ​ട്ടി​ലെ​ ​സ​മാ​ന്ത​ര​ ​പാ​ത​ ​വ​ഴി​യാ​ണ് ​കേ​ര​ള​ത്തി​ലേ​യ്ക്ക് ​ക​ട​ന്ന​ത്.​ ​മാ​ന​സി​ക​ ​വി​ഭ്രാ​ന്തി​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​ ​ഇ​യാ​ൾ​ ​ഏ​താ​നും​ ​ആ​ഴ്ച​ക​ൾ​ക്ക് ​മു​മ്പ് ​സെ​ന്റ​റി​ൽ​ ​നി​ന്ന് ​ചാ​ടി​ പ്പോയി​രു​ന്നു.​ ​തുടർന്ന് ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ൽ​ ​ക​ല്ലാ​റി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ത്തി​യ​ ​സ​തീ​ഷി​നെ​ ​വീ​ണ്ടും​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.​ ​