ഈരാറ്റുപേട്ട : ശക്തമായ മഴയെ തുടർന്ന് മീനച്ചിലാറ്റിൽ വെള്ളം ഉയർന്നതിനെ തുടർന്ന് നിർമ്മാണത്തിലിരുന്ന പാലം തകർന്നു. മൂന്നിലവ് പഞ്ചായത്തിലെ 4, 5, 6 വാർഡുകളെയും തലനാട് പഞ്ചായത്തിലെ ഒന്നാം വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നില്ല് ഞെടിഞ്ഞാൽ പാലമാണ് തകർന്നത്. നരിമറ്റംതോട്ടിൽ വെള്ളം ഉയരുന്നതോടെ സ്ഥിരമായി വെള്ളത്തിനടിയിലായി ഗതാഗതം തടസപ്പെടാറുള്ള നിലവിലുണ്ടായിരുന്ന ഞെടിഞ്ഞാൽ പാലം പൊളിച്ച് ഉയരം കൂട്ടി പണിയുകയായിരുന്നു. ജനുവരിയിലാണ് പാലം നിർമ്മാണം ആരംഭിച്ചത്. അടുത്ത ദിവസം ഫുട്പാത്ത് ഒഴികെയുള്ള ജോലികൾ പൂർത്തിയായിരുന്നു. 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കരാറുകാരൻ പറഞ്ഞു.