അടിമാലി: മിക്‌സർ മെഷ്യൻ പ്രവർത്തിപ്പിക്കുന്നതിനിടയിൽ ഉടുത്തിരുന്ന മുണ്ട് മെഷ്യനിടയിൽ കുരുങ്ങി അന്യസംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയത്തിന് പരിക്കേറ്റു.വെസ്റ്റ്ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ആബിജുലിനാ(21)ണ് പരിക്ക് പറ്റിയത്.ഇന്നലെ രാവിലെയായിരുന്നു അപകടം.ആനച്ചാൽ ശങ്കുപ്പടിയിൽ കെട്ടിട നിർമ്മാണ ജോലിക്കിടയിൽ മിക്‌സർ മെഷ്യൻ പ്രവർത്തിപ്പിക്കുകയായിരുന്ന തൊഴിലാളിയുടെ മുണ്ട് മെഷ്യന്റെ ലിവറിനിടയിൽ കുരുങ്ങുകയും തുടർന്ന് മുണ്ട് കറങ്ങി ജനനേന്ദ്രിയത്തിന് പരിക്കേൽക്കുകയുമായിരുന്നു .അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് ചികത്സ നൽകി.