കോട്ടയം: ഇന്നലെ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 20 ആയി. മുംബയിൽനിന്ന് മേയ് 24ന് സ്വകാര്യ വാഹനത്തിൽ എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന അയർക്കുന്നം സ്വദേശിനിയായ പെൺകുട്ടി (14)ക്കാണ് രോഗം ബാധിച്ചത്. മാതാപിതാക്കൾക്കും സഹോദരനുമൊപ്പം എത്തിയ കുട്ടിക്ക് പനി ബാധിച്ചതിനെത്തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.