കോട്ടയം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ടോക്കണില്ലാതെ മദ്യം വിറ്റ കോട്ടയം നഗരമദ്ധ്യത്തിലെ അഞ്ജലി പാർക്ക് ഹോട്ടൽ എക്‌സൈസ് പൂട്ടിച്ചു. കേസും രജിസ്റ്റർ ചെയ്‌തു.
മദ്യശാലകൾ വഴിയുള്ള വിൽപ്പന സർക്കാർ ആരംഭിച്ചപ്പോൾ മുതൽ തന്നെ അഞ്ജലി പാർക്ക് ഹോട്ടലിനെതിരെ പരാതി ഉയർന്നിരുന്നു. ഇന്നലെ ഉച്ചയോടെ പാസില്ലാത്തവർക്കു മദ്യം വിൽക്കുന്നതായി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ അതു ബോദ്ധ്യപ്പെട്ടു. അതോടെ ബാർ അടച്ചു പൂട്ടാൻ നോട്ടീസ് നൽകി.
എക്‌സൈസ് നടത്തിയ പ്രാഥമിക പരിശോധനയിൽ അഞ്ജലി പാർക്കിലെ സ്റ്റോക്കിൽ വലിയ വ്യത്യാസം കണ്ടെത്തി. എക്സൈസ് കമ്മിഷണറുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാകും.