consumer-fed
ചിത്രം. അടിമാലി കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലയില്‍ ആളുകളില്ലാത്ത ഷോപ്പ്

അടിമാലി.അപ്പ് ചതിച്ചതോടെ ആളനക്കം ഇല്ലാതെ അടിമാലി കൺസ്യൂമർ ഫെഡ് മദ്യവില്പന ശാല. ശരാശരി 20 ലക്ഷം വിറ്റ് വരവ് ഉണ്ടായിരുന്ന ഇവിടെ എത്തിയത് വ്യാഴാഴ്ച 100 പേർ മാത്രമാണ് എത്തിയത്. അകെ വിറ്റ് വരവ് 2.80 ലക്ഷം രൂപ.ഏറെ തിരക്ക് ഉണ്ടായിരുന്ന ഇവിടെ ഒരു മണിക്കൂറിൽ എത്തി കൊണ്ടിരുന്ന ആളാണ് ഒരു ദിവസം എത്തിയത്.ഇന്നലെ ആകെ എത്തിയത് 25 പേർ മാത്രം. കണ്ടറുകൾ കാലി ആയത് അപ് ചതിച്ചതിനാൽ ആണെന്നത് വ്യക്തമാവുകയാണ്.
ബാറുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്നു ബാറുകളിൽ രണ്ടെണ്ണം മാത്രമേ പ്രവർത്തി ക്കുന്നുള്ളു. ഇവിടെയും ആളുകൾ എത്തുന്നില്ല.
ചിത്രം. അടിമാലി കൺസ്യൂമർ ഫെഡ് മദ്യശാലയിൽ ആളുകളില്ലാത്ത ഷോപ്പ്